മലയാളം സംസാരിച്ചും മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചും സോഷ്യൽ മീഡിയയിൽ സജീവമാണ് അമേരിക്കക്കാരിയായ അപർണ മൾബറി. ബിഗ് ബോസിലൂടെ അപർണ കുറച്ചു കൂടി മലയാളികൾക്കിടയിൽ പ്രശസ്തയായി. ഇപ്പോൾ ഇംഗ്ലീഷ് പഠിപ്പിച്ചും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി സജീവമായ അപർണ, ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. ആദ്യമായി ഒരു മലയാള സിനിമയിൽ കേന്ദ്ര കഥാപാത്രമായും, ഗായികയായും അരങ്ങേറുകയാണ് അപർണ.
സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ പേരും കൂടുതൽ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാവ് അറിയിച്ചു. വാർത്തപ്രചരണം: പി.ശിവപ്രസാദ്