പ്രേമത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അനുപമ പരമേശ്വരന്‍ ഇപ്പോള്‍ തെലുങ്ക് ചിത്രങ്ങളിലാണ് സജീവമായിട്ടുള്ളത്. തന്റെ ചുരുണ്ട മുടിയെല്ലാം മാറ്റി അടിമുടി സ്‌റ്റൈലിഷായും മോഡേണായുമുള്ള രൂപഭാവങ്ങളിലേക്ക് മഡോണ മാറിയിട്ടുണ്ട്. എന്നാല്‍ അതിരു കവിഞ്ഞ ഗ്ലാമറിന് താനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം.
ബിക്കിനി വേഷത്തില്‍ അഭിനയിക്കാന്‍ തയാറാണോ എന്നു ചോദിച്ചു വന്ന തെലുങ്കു സംവിധായകനോട് അനുപമ നോ പറഞ്ഞതായാണ് ടോളിവുഡ് വര്‍ത്തമാനം. എത്ര വലിയ നായകനായാലും അതിന് തന്നെ വിളിക്കേണ്ടെന്ന് താരം വ്യക്തമാക്കിയത്രേ.
Tags:anupama parameswaran