അബ്രഹാമിന്റെ സന്തതികളില്‍ മമ്മൂട്ടിയുടെ സഹോദര വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ആന്‍സണ്‍ പോള്‍. അടുത്തതായി ഒരു സൂപ്പര്‍ ഹീറോ വേഷത്തിലെത്താന്‍ താരം ഒരുങ്ങുന്നുവെന്ന് സൂചന. ഒരു മെക്‌സിക്കന്‍ അപാരതയിലൂടെ സംവിധായകനായി അരങ്ങേറിയ ടോണി ഇമ്മട്ടിയുടെ പുതിയ ചിത്രത്തിലാണ് ആന്‍സന്‍ പോള്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
ദി ഗാംബ്ലര്‍ എന്ന പേരിലെത്തുന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നേരത്തേ ‘കല വിപ്ലവം പ്രണയം’ എന്ന ചിത്രത്തില്‍ ആന്‍സന്‍ പോള്‍ നായക വേഷത്തില്‍ എത്തിയിരുന്നു.