അനൂപ് സത്യന്‍-മോഹന്‍ലാല്‍ ചിത്രം മേയില്‍ തുടങ്ങും

അനൂപ് സത്യന്‍-മോഹന്‍ലാല്‍ ചിത്രം മേയില്‍ തുടങ്ങും

അനൂപ് സത്യന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് മേയില്‍ തുടങ്ങും. റോഡ് മൂവീ ഗണത്തില്‍ വരുന്ന ഈ ചിത്രത്തില്‍ ശോഭന, നസ്റുദ്ദീന്‍ ഷാ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ദക്ഷിണേന്ത്യയില്‍ നിന്ന് ഉത്തരേന്ത്യയിലേക്കുള്ള ഒരു യാത്രയാണ് ചിത്രത്തിന്‍റെ പ്രമേയം.

ചിത്രത്തിന്‍റെ കാസ്റ്റിംഗ് ഉള്‍പ്പടെയുള്ള പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അനൂപ് സത്യന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘പാച്ചുവും അത്ഭുത വിളക്കും’ ഏപ്രിലില്‍ തിയറ്ററുകളിലെത്തും. ഫഹദ് ഫാസിലാണ് ഈ ചിത്രത്തില്‍ നായകനാകുന്നത്.

Latest Upcoming