ധാത്രി മുടി വളര്‍ത്തിയില്ല, അനൂപ് മേനോന് പിഴ

ധാത്രി ഹെയര്‍ ഓയിലിന്‍റെ പരസ്യത്തില്‍ പറഞ്ഞതു പോലെ തന്‍റെ മുടി വളര്‍ന്നില്ലെന്ന് കാണിച്ച് ഉപഭോക്താവ് നല്‍കിയ പരാതിയില്‍ നടന്‍ അനൂപ് മേനോന്‍ പിഴയടക്കാന്‍ വിധി. തൃശൂര്‍ വൈലത്തൂര്‍ സ്വദേശിയായ ഫ്രാന്‍സിസ് വടക്കന്‍റെ പരാതിയിലാണ് ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷന്‍ കമ്പനിക്കും പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോനും എതിരേ വിധി പുറപ്പെടുവിച്ചത്.

നേരത്തേ ഫ്രാന്‍സിസിന്‍റെ നോട്ടീസിന്‍റെ അടിസ്ഥാനത്തില്‍ ഈ പരസ്യം പിന്‍വലിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അനൂപ് മേനോനെ കോടതി വിസ്തരിച്ചിരുന്നു.

Actor Anoop Menon fined in an consumer’s complaint against a hair oil add in which he acted.

Latest Starbytes