ബിഗ്‌ബോസ് റിയാലിറ്റ് ഷോയിലൂടെ കൂടുതല്‍ ജനകീയരായി മാറിയ മല്‍സരാര്‍ത്ഥികള്‍ക്ക് മികച്ച അവസരങ്ങളാണ് ലഭിക്കുന്നത്. വിജയിയായ സാബുമോന്റെയും ഫൈനലിലെത്തിയ അരിസ്റ്റോ സുരേഷിനും ലഭിച്ച ചില അവസരങ്ങള്‍ ഫിനാലെ വേദിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മറ്റ് മൂന്ന് മല്‍സരാര്‍ത്ഥികള്‍ ഒരു പുതിയ ചിത്രത്തിനായി ഒരുമിക്കുകയാണ്.
അനൂപ് ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബഷീര്‍ ബാഷിയും ഡേവിഡ് ജോണും പ്രധാന വേഷങ്ങളില്‍ എത്തും.
ബിഗ്‌ബോസ് ഹൗസിലെ ഉറ്റ സൗഹൃദത്തിലുടെ ശ്രദ്ധേയരായവരാണ് അനൂപും ബഷീറും. ഡേവിഡ് ഏറ്റവും ആദ്യ ആഴ്ചയില്‍ തന്നെ എലിമിനേഷനിലൂടെ പുറത്തായി. ഈ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കപ്പെടും.
മറ്റൊരു ബിഗ് ബോസ് മല്‍സരാര്‍ത്ഥി ദിയ സനയും തനിക്ക് സിനിമയില്‍ അവസരം ലഭിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ