അഞ്ജലി മേനോന്‍റെ വണ്ടര്‍ വുമണ്‍’ സോണി ലിവിലെത്തി

അഞ്ജലി മേനോന്‍റെ വണ്ടര്‍ വുമണ്‍’ സോണി ലിവിലെത്തി

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘വണ്ടര്‍ വുമണ്‍’ സോണി ലിവ് പ്ലാറ്റ്‍ഫോമിലൂടെ പ്രദര്‍ശനം തുടങ്ങി. പാര്‍വതി തിരുവോത്ത്, പദ്മപ്രിയ, നിത്യ മേനന്‍, സയനോര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഗര്‍ഭിണികളായ വിവിധ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളും മനോവ്യാപാരങ്ങളുമാണ് പ്രമേയമാക്കുന്നത്.

നദിയ മൊയ്തു, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നതും അഞ്ജലി മേനോനാണ്. സംഗീതം ഗോവിന്ദ് വസന്ത. ഛായാഗ്രഹണം മനീഷ് മാധവന്‍. സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യം ചിത്രം കണ്ട പ്രേക്ഷകരില്‍ നിന്നും പുറത്തുവരുന്നത്.

Latest