താരതമ്യേന കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ പേരന്‍പ് ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം ഉറപ്പിച്ചു കഴിഞ്ഞു. റാം സംവിധാനം ചെയ്ത ഈ മമ്മൂട്ടി ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. ചിത്രത്തിലെ അന്‍പേ അന്‍പിന്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്.
ആഗോള കളക്ഷനായി 15 കോടിക്ക് അടുത്ത് ഇതിനകം ചിത്രം നേടിയിട്ടുണ്ട്. കേരളത്തിലെ പ്രകടനമാണ് ഇതിന് ഏറെയും സഹായിച്ചത്. മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രം തമിഴ്‌നാട്ടിലും പ്രകടനം മെച്ചപ്പെടുത്തുകയാണെന്നാണ് വിവരം.
Tags:‘Anbe Anbe’mammoottyPeranburamYuvan Shankar Raja