ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്ത ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി നാളെ തിയറ്ററുകളിലെത്തുകയാണ്. കോമഡി എന്റര്‍ടെയ്‌നര്‍ ആയി ഒരുങ്ങിയ ചിത്രത്തില്‍ രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ്, കാലഭവന്‍ ഷാജോണ്‍, സലിംകുമാര്‍, ടിനി ടോം, മനോജ് കെ ജയന്‍, ബിജുക്കുട്ടന്‍, സുരേഷ് കൃഷ്ണ, ദീപക് പരമ്‌ബോള്‍, നന്ദു തുടങ്ങിയവര്‍ അഭിനയിക്കുന്നു. തിയറ്റര്‍ ലിസ്റ്റ് കാണാം.
രഞ്ജിത്ത്, എബെന്‍,സജീഷ് എന്നിവരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. സ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം ഷിജിത്തും ഷഹീര്‍ ഷാനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആല്‍ബിന്‍ ആന്റണിയാണ് ഛായാഗ്രാഹകന്‍. നാദിര്‍ഷ, ഗോപി സുന്ദര്‍, അരുണ്‍ രാജ് എന്നിവര്‍ ചിത്രത്തിലെ വിവിധ പാട്ടുകള്‍ക്ക് ഈണമിട്ടിട്ടുണ്ട്