New Updates
  • ചിയാന്‍ ഈസ് ബാക്ക്, മികച്ച പ്രതികരണങ്ങളുമായി കടാരം കൊണ്ടാന്‍

  • ചിലപ്പോള്‍ പെണ്‍കുട്ടി- തിയറ്റര്‍ ലിസ്റ്റ് കാണാം

  • എന്നാ പറയാനാ.., മാര്‍ക്കോണി മത്തായി സോംഗ് മേക്കിംഗ് വിഡിയോ

  • ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബു, തിയറ്റര്‍ ലിസ്റ്റ്

  • മിന്നിത്തിളങ്ങി അഹാന, ഫോട്ടോഷൂട്ട് വിഡിയോ കാണാം

  • ധ്യാനിന്റെ സച്ചിന്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

  • സഖാവ് ദുല്‍ഖറിന്റെ കോമ്രേഡ് ആന്തെം- വിഡിയോ

  • സാബുമോനും സെജു കുറുപ്പും- ജനമൈത്രിയുടെ തിയറ്റര്‍ ലിസ്റ്റ്

  • ആഹ്ലാദത്തിന്‍ രവങ്ങള്‍ കൊഴിയുന്ന കാലം- ജോഷ്വാട്രീയുടെ പാട്ട് വൈറല്‍

  • കല്‍ക്കിയില്‍ ദുരൂഹ ലക്ഷ്യങ്ങളുള്ള രാഷ്ട്രീയക്കാരിയായി സംയുക്ത മേനോന്‍

പതിനെട്ടാം പടി ആമസോണ്‍ സ്വന്തമാക്കിയത് 4.2 കോടി രൂപയ്ക്ക്

പതിനെട്ടാം പടി ആമസോണ്‍ സ്വന്തമാക്കിയത് 4.2 കോടി രൂപയ്ക്ക്

തിരക്കഥാകൃത്ത് എന്ന നിലയിലും നടന്‍ എന്ന നിലയിലും ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്ത പതിനെട്ടാം പടിയുടെ ഡിജിറ്റല്‍ സംപ്രേഷണാവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. 4.2 കോടി രൂപയുടേതാണ് കരാര്‍ എന്നാണ് വിവരം. ഏറെയും പുതുമുഖങ്ങളെ കേന്ദ്രീകരിച്ച് ഒരുക്കിയ ചിത്രത്തെ സംബന്ധിച്ച് വലിയ നേട്ടമാണിത്. ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന നായക സമാനമായ അതിഥി വേഷമാണ് ചിത്രത്തിന്റെ പ്രചാരണത്തിനും വിപണനത്തിനും സഹായകമാകുന്നത്.
യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ചിത്രത്തിന് 150 മിനിറ്റ് ദൈര്‍ഘ്യം ആണ് ഉള്ളത്. ചിത്രത്തില്‍ 60ല്‍ അധികം പുതുമുഖങ്ങളുണ്ട്. അതിഥി വേഷത്തില്‍ പ്രിഥ്വിരാജും ഉണ്ണി മുകുന്ദനും ആര്യയും എത്തുന്നു. വമ്പന്‍ ആക്ഷനാണ് പതിനെട്ടാം പടിയുടെ പ്രധാന സവിശേഷത. ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് കെച്ച കെംബഡികെ ആണ് ആക്ഷന്‍ ഒരുക്കുന്നത്. ബാഹുബലി 2, ഏഴാം അറിവ് പോലുള്ള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുള്ള താരമാണ് കെച്ച. അതിജീവനത്തിന്റെ കഥയാണെന്നാണ് സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്. ഏറെ സാമൂഹ്യ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

Digital rights for Shankar Ramakrishnan’s directorial debut Pathinettam Padi was bagged by Amazon prime by a whopping amount. Releasing on July 5. Mammootty plays John Abraham Palakkal.

Related posts