റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ മുഖ്യ നായികാ വേഷം കൈകാര്യം ചെയ്യുന്ന അമല പോളിന്റെ ലുക്ക് പുറത്തിറങ്ങി. കഥാപാത്രത്തിനായി തയാറാക്കിയ സ്‌കെച്ചാണ് പുറത്തുവന്നിട്ടുള്ളത്. നേരത്തേ കൊച്ചുണ്ണിയാകുന്ന നിവിന്‍ പോളിയുടെ ലുക്ക് പുറത്തുവന്നിരുന്നു. ഐതിഹ്യ മാലയില്‍ പ്രതിപാദ്യമുള്ള കായംകുളം കൊച്ചുണ്ണി എന്ന ചരിത്ര പുരുഷന്റെ ജീവിതം ബിഗ് ബജറ്റിലും രാജ്യത്തെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ പങ്കാളിത്തത്തിലുമാണ് ഒരുക്കുന്നത്. ഐതിഹ്യമാലയ്ക്കു പുറത്തും കൊച്ചുണ്ണിയെ കുറിച്ച് ലഭ്യമായ വിവരങ്ങളെല്ലാം ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിനായി ഒരു റിസര്‍ച്ച് ടീം പ്രവര്‍ത്തിച്ചിരുന്നു എന്നും ഇതിലൂടെ കൊച്ചുണ്ണിയുടെ ജീവിത കഥ മുഴുവന്‍ തയാറാക്കാനായെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. കേരള ജനത ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത വലിയൊരു വെളിപ്പെടുത്തല്‍ ചിത്രത്തിലുണ്ടാകുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
Tags:amala paulkayamkulam kochunninivin paulyroshan andrews