ഭീഷ്‍മപര്‍വം (Bheeshmaparvam) എന്ന മമ്മൂട്ടി (Mammootty) ചിത്രത്തിലൂടെ സംവിധായകന്‍ എന്ന നിലയില്‍ തന്‍റെ ഖ്യാതി ഉയര്‍ത്തിയ അമല്‍ നീരദ് (Amal Neerad) തന്‍റെ കോളിവുഡ് പ്രവേശനത്തിന് തയാറെടുക്കുന്നു. അമല്‍ നീരദ് തന്നോട് ഒരു കഥ വിവരിച്ചിട്ടുണ്ടെന്നും അത് വികസിപ്പിക്കുന്നതിന് താന്‍ സമ്മതം മൂളിയിട്ടുണ്ടെന്നും തമിഴ് സൂപ്പര്‍താരം സൂര്യ (Suriya) വ്യക്തമാക്കി. തന്‍റെ പുതിയ ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’ (ET)-ന്‍റെ പ്രൊമോഷനായി കൊച്ചിയില്‍ എത്തിയ സൂര്യ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കവെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാര്യങ്ങള്‍ ശരിയായ രീതിയില്‍ മുന്നോട്ടു പോയാല്‍ സമീപ ഭാവിയില്‍ തന്നെ താന്‍ അമല്‍ നീരദ് ചിത്രത്തില്‍ എത്തുമെന്നാണ് സൂര്യ പറയുന്നത്. അതിടെ ഭീഷ്മ പര്‍വം ആഗോള ബോക്സ് ഓഫിസില്‍ ആടുത്ത വാരാന്ത്യത്തോടെ 80 കോടിയുടെ ഗ്രോസ് കളക്ഷനിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.