പ്രേമം എന്ന ഹിറ്റ് ചിത്രം കഴിഞ്ഞ് 7 വര്‍ഷത്തെ വലിയ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍റെ (Alphonse Puthran) സംവിധാനത്തില്‍ പുറത്തുവരുന്ന പുതിയ ചിത്രം ‘ഗോള്‍ഡ്’ (Gold Malayalam movie) ഒടുവില്‍ റിലീസിന് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 2 റിലീസ് ലക്ഷ്യമിട്ട് ചിത്രത്തിന്‍റെ നിര്‍മാതാക്കളായ മാജിക് ഫ്രെയിംസ് തിയറ്ററുകളെ ബന്ധപ്പെട്ടു തുടങ്ങി. നവംബര്‍ 28ന് സെന്‍സറിംഗ് നടന്നേക്കും. റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
നേരത്തേ സെപ്റ്റംബര്‍ 8ന് ഓണം റിലീസായി എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പൃഥ്രിരാജും (Prithviraj) നയന്‍താരയും (Nayanthara) മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് റിലീസ് നീട്ടിയത്. ഇനിയും വര്‍ക്കുകള്‍ ഉണ്ടെന്നും അത് പൂര്‍ത്തിയാക്കി മാത്രമേ റിലീസ് തീയതി പ്രഖ്യാപിക്കാനാകൂവെന്നുമാണ് അല്‍ഫോണ്‍സ് പുത്രന്‍ വ്യക്തമാക്കിയത്. പിന്നീട് ചിത്രത്തിന്‍റെ ചില രംഗങ്ങള്‍ റീ ഷൂട്ട് നടത്തുകയും ചെയ്തു.
അജ്‍മല്‍ അമീറും (Ajmal Ameer) ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. നിരവധി പ്രൊജക്റ്റുകള്‍ പരിഗണിക്കുകയും മാറ്റിവെക്കുകയും ചെയ്ത ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഈ പൃഥ്വിരാജ് ചിത്രത്തിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ, എഡിറ്റിംഗ്, വിഎഫ്എക്സ്, കളര്‍ മിക്സിംഗ് എന്നിവയും നിര്‍വഹിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. മലയാളത്തിനു പുറമേ തമിഴിലും ഈ ചിത്രമെത്തുെന്നുണ്ട്.