അല്ലു അര്‍ജ്ജുനിന്‍റെ ‘പുഷ്പ’ ആഗോള തലത്തില്‍ 300 കോടി കളക്ഷന്‍ സ്വന്തമാക്കി തിയറ്ററുകളില്‍ തുടരുകയാണ്. തെലുങ്ക് പതിപ്പിനു പുറമേ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബാഹുബലി ചിത്രങ്ങള്‍ക്കു പുറമേ തെലുങ്കില്‍ നിന്ന് 300 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് പുഷ്പ- ദ റൈസ്. മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളില്‍ എത്തിയ ബിഗ് ബജറ്റ് ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും മികച്ച പ്രകടനം ബോക്സ് ഓഫിസില്‍ സ്വന്തമാക്കുകയായിരുന്നു.
സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ ഫഹദ് ഫാസിലാണ് എത്തുന്നത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗം ‘പുഷ്പ- ദ റൂള്‍’ മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുകയാണ്. ആദ്യ ഭാഗത്തിന്‍റെ രണ്ടാംപാതിയിലാണ് ഫഹദ് എത്തുന്നത്. ഫഹദിന്‍റെ രംഗങ്ങള്‍ കൂടുതലായി രണ്ടാം ഭാഗത്തിലാണ് ഉണ്ടാവുക ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം നല്‍കിയത്.
Allu Arjun’s ‘Pushpa entered to 300 cr club in WW box office collection. The Sukumar directorial is doing a decent business.