രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സജീവ സാന്നിധ്യമായ പ്രണയ ജോഡികളാണ്. ഇരുവരും വിവാഹത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്ത അല്‍പ്പ ദിവസങ്ങളായി സജീവമായി അന്തരീക്ഷത്തിലുണ്ട്. ഇപ്പോള്‍ ഇതിനു മറുപടി പറഞ്ഞ് മടുത്തിരിക്കുകയാണത്രെ ഇരുവരും. അടുത്തിടെ ഇരുവരുടെയും കുടുംബങ്ങള്‍ ഒന്നിച്ച് ചിലയിടങ്ങളില്‍ കാണപ്പെടുകയും ചെയ്തു. 2020ഓടെ എന്തായാലും വിവാഹമുണ്ടാകുമെന്നാണ് ചിലരുടെ കണക്കൂകൂട്ടല്‍.
അടുത്തിടെ തന്റെ പുതിയ ചിത്രം ഗല്ലി ബോയുടെ പ്രചാരണത്തിനെത്തിയ ആലിയ വിവാഹ ചോദ്യത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്. അടുത്ത് രണ്ട് മനോഹര ബോളിവുഡ് വിവാഹങ്ങള്‍ കഴിഞ്ഞതല്ലേയുള്ളൂ, ആളുകള്‍ക്ക് ഒരു ഇടവേളയൊക്കെ ലഭിക്കട്ടേയെന്ന് ആലിയ പറയുന്നു.