‘യാത്ര’ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം മമ്മൂട്ടി (Mammootty) വീണ്ടും തെലുങ്കില്‍ മുഖ്യ വേഷത്തിലെത്തുന്ന ‘എജന്‍റ്’ എന്ന ചിത്രം തിയറ്ററുകളിലെത്തുന്നത് അടുത്ത വര്‍ഷം സംക്രാന്തിക്ക്. സുന്ദര്‍ റെഡ്ഡി (Sundar Reddy) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഖില്‍ അക്കിനേനിയാണ് (Akhil Akkineni) നായകനാകുന്നത്. നിലവില്‍ ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.
മമ്മൂട്ടി തന്‍റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കി ഈയാഴ്ച തന്നെ ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതല്‍’ എന്ന ചിത്രത്തില്‍ ജോയിന്‍റ് ചെയ്യും. നേരത്തേ ഈ ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ മമ്മൂട്ടിക്ക് വന്‍തുക വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അഖിലിന്‍റെ അച്ഛന്‍ നാഗാര്‍ജുന തന്നെ ചെയ്യാന്‍ താല്‍പ്പര്യപ്പെട്ടിരുന്ന വേഷമാണിതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.