എച്ച് വിനോദ് സംവിധാനം ചെയ്ത വലിമൈക്ക് ശേഷം അജിത് കുമാര്‍ (Ajith Kumar) നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘എകെ 62’ (AK 62) എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രം വിഘ്നേഷ് ശിവയാണ് (Vighnesh Siva) സംവിധാനം ചെയ്യുന്നത്. ലൈക പ്രൊഡക്ഷന്‍സ് (Lyca productions) ആണ് നിര്‍മാണം നിര്‍വഹിക്കുന്നത്. അനിരുദ്ധ് (Anirudh) ചിത്രത്തിന് സംഗീതം നല്‍കുന്നു.
ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങി അടുത്ത വര്‍ഷം മധ്യത്തോടെ റിലീസ് ചെയ്യാനാണ് പദ്ധതിയെന്ന് ലൈക പ്രൊഡക്ഷന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചിത്രത്തിന്‍റെ മറ്റ് വിശദാംശങ്ങളും മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളും ഉടന്‍ പുറത്തുവിടും.