ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് അജു വര്‍ഗീസ്. ചിത്രത്തിലെ പ്രധാന വേഷമൊന്നുമല്ലെങ്കിലും അജു സജീവമായി ചിത്രത്തിലും ചിത്രത്തിന്റെ പ്രൊമോഷനിലും ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന്റെ പൂജ ചടങ്ങിലേക്ക് മമ്മുക്ക വന്നത് പോക്കിരിരാജയിലാണെന്നും ഇപ്പോള്‍ മധുരരാജയില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനായത് വലിയ അനുഗ്രഹമായിരുന്നുവെന്നും അജു പറയുന്നു.
ഇതിനു പിന്നാലെ തന്നെ കുറിച്ച് പ്രചരിച്ച ഒരു ട്രോളും അജു വര്‍ഗീസ് പോസ്റ്റ് ചെയ്തിട്ടുണ്ട് സിനിമക്കകത്ത് വലിയ റോള്‍ ഒന്നുമില്ലെങ്കിലും ഓവര്‍ പ്രൊമോഷന്‍ കൊടുക്കുന്ന ഒരുത്തന്‍ എല്ലാ സിനിമയിലും കാണുമെന്നാണ് ട്രോളിലുള്ളത്. മധുരരാജയിലെ അജുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് ട്രോള്‍. ഇത് എന്നെ തന്നെയാണ് എന്നും പറഞ്ഞുകൊണ്ടാണ് അജു അത് പങ്കുവെച്ചിരിക്കുന്നത്.