അജിതിന്‍റെ ‘വലിമൈ’ ഇപ്പോള്‍ സീ 5-ല്‍

അജിതിന്‍റെ ‘വലിമൈ’ ഇപ്പോള്‍ സീ 5-ല്‍

അജിത് കുമാര്‍ (Ajith Kumar) ചിത്രം ‘വലിമൈ’ (Valimai) ഇപ്പോള്‍ സീ-5 (Zee 5) പ്ലാറ്റ്‍ഫോമില്‍ പ്രദര്‍നത്തിന് ലഭ്യം. കഴിഞ്ഞ ദിവസമാണ് ചിത്രം ഒടിടി റിലീസായി (OTT release) എത്തിയത്. എച്ച്‌ വിനോദിന്‍റെ (H Vinodh) സംവിധാനത്തില്‍ എത്തിയ ചിത്രം അജിത്തിന്‍റെ ഇതുവരെയുള്ള ഏറ്റവും വലിയ റിലീസായാണ് തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയ്ക്കും തിയറ്ററുകളില്‍ മികച്ച വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചു. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം.

വലിമൈ ഹിന്ദിയിലും തെലുങ്കിലും പുറത്തിറങ്ങിയിട്ടുണ്ട്.. നേരത്തേ പൂനെ, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ ലൊക്കേഷനുകളിലും ആഫ്രിക്കയിലും ചിത്രത്തിന് ഷൂട്ടിംഗ് ഉണ്ടായിരുന്നു.
ഹുമ ഖുറേഷി നായികയായി എത്തുന്നു. വന്‍ ആക്ഷന്‍ രംഗങ്ങളുള്ള ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയില്‍ അജിത്തിന് പരുക്കേറ്റതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേര്‍കൊണ്ട പാര്‍വൈയുടെ നിര്‍മാതാവായ ബോണി കപൂര്‍ തന്നെയാണ് ഈ ചിത്രവും നിര്‍മിച്ചത്.

Latest Other Language OTT