പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കിലാണ് തല അജിത് പുതുതായി എത്തുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം തല 59 എന്ന താല്‍ക്കാലിക പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഇതിനു ശേഷമുള്ള തല 60ഉം എച്ച് വിനോദായിരിക്കും സംവിധാനം ചെയ്യുക എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എച്ച് വിനോദ് തന്നെ തയാറാക്കിയ മറ്റൊരു സ്‌ക്രിപ്റ്റുമായാണ് വിനോദിനെ അജിത് നിര്‍മാതാവ് ബോണി കപൂറിന്റെ അടുത്തേക്ക് വിട്ടത്. എന്നാല്‍ ആദ്യം പിങ്ക് റീമേക്ക് ചെയ്യാമെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. ഇതിനു ശേഷം എച്ച് വിനോദിന്റെ സ്വന്തം തിരക്കഥയും സിനിമയാകുമെന്നാണ് അറിയുന്നത്.
പിങ്കിന്റെ അതേ പോലുള്ള റീമേക്കായിരിക്കില്ല തല 59. അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തിലാണ് അജിത് എത്തുന്നത്. രണ്ട് നായികമാരില്‍ ഒരാളായി നസ്‌റിയ എത്തും. ഔദ്യോഗികമായ പ്രഖ്യാപനം ഉടനുണ്ടാകും. തിരുമണം എങ്കിറ നിക്കാഹ് എന്ന ചിത്രത്തിലാണ് നസ്‌റിയ അവസാനമായി അഭിനയിച്ചത്.