‘ഏജന്‍റ്’ കേരള തിയറ്റര്‍ ലിസ്റ്റ് കാണാം

‘ഏജന്‍റ്’ കേരള തിയറ്റര്‍ ലിസ്റ്റ് കാണാം

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനിയും അഭിനയിക്കുന്ന ആക്ഷൻ ത്രില്ലെർ ‘ഏജന്‍റ്’ നാളെ തിയറ്ററുകളിലെത്തുകയാണ്. ‘ഏജന്‍റ്’ കേരളത്തിൽ വിതരണം നിർവഹിക്കുന്നത് അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ്. ചിത്രത്തിന്‍റെ കേരള തിയറ്റര്‍ ലിസ്റ്റ് കാണാം.

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്.

ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

Film scan Latest Other Language