ഒരു പരീക്ഷണ ചിത്രമെന്ന നിലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍. രോഹിത് വിഎസ് സംവിധാനം ചെയ്ത ഈ ആസിഫലി ചിത്രം ആദ്യ ദിനങ്ങളില്‍ തിയറ്ററുകളില്‍ ചലനമുണ്ടാക്കിയില്ല. എന്നാല്‍ പിന്നീട് ചിത്രം തിയറ്ററുകളില്‍ നിന്ന് വേഗം പിന്‍വലിക്കപ്പെടുമെന്നുള്ള സംവിധായകന്റെ പോസ്റ്റും ചിത്രത്തെ മുന്‍വിധികളോടെ സമീപിക്കരുതെന്ന് ആസിഫലി പറഞ്ഞതും പിന്നീട് ചിത്രത്തിന് ഗുണകരമായി. സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി.
പിന്നീട് മികച്ച പ്രകടനം നടത്തിയ ചിത്രം ഇപ്പോള്‍ റിലീസ് സെന്ററുകളിലെ പ്രദര്‍ശനം ഏറക്കുറെ അവസാനിച്ചിരിക്കുകയാണ.് 7.2 കോടി രൂപയാണ് കേരള ബോക്‌സ് ഓഫിസില്‍ നിന്ന് ചിത്രം നേടിയതെന്നാണ് വിലയിരുത്തല്‍. കുറഞ്ഞ ബജറ്റില്‍ പുതുമുഖ സംവിധായകന്‍ ഒരുക്കിയ ചിത്രമെന്ന നിലയില്‍ അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടനെ ഹിറ്റ് ചാര്‍ട്ടില്‍ തന്നെ ഉള്‍പ്പെടുത്താവുന്നതാണ്.
Tags:adventures of omanakuttanasif alirohith vs