ത്രില്ലടിപ്പിക്കാന്‍ ‘അദൃശ്യം’, ടീസര്‍ കാണാം

ത്രില്ലടിപ്പിക്കാന്‍ ‘അദൃശ്യം’, ടീസര്‍ കാണാം

നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്ത്. ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ , പവിത്ര ലക്ഷ്മി , ആത്മീയ രാജൻ എന്നിവർ മുഖ്യ വേഷത്തില്‍ എത്തുന്ന ‘അദൃശ്യം’ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം മലയാളത്തിലും തമിഴിലും പുറത്തിറക്കും.

ജുവിസ് പ്രൊഡക്ഷന്‍സ്, യു എ എൻ ഫിലിം ഹൗസ് , എ എ എ ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. പാക്ക്യരാജ് രാമലിംഗത്തിന്‍റേതാണ് തിരക്കഥ. ഛായാഗ്രഹണം നിർവഹിച്ചത് പുഷ്പരാജ് സന്തോഷ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും അഭിനയിക്കുന്നു.

Here is the teaser for Sak Haris directorial ‘Adrishyam’. Jojo George, Narein, and Sharafudheen essaying the lead roles.

Latest Trailer Video