ബിഗ്‌ബോസ് മലയാളം ആദ്യ സീസണിന്റെ ഗ്രാന്‍ഡ് ഫിനാലെക്ക് രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സര്‍പ്രൈസ് എലിമിനേഷനിലൂടെ അദിതി റായ് പുറത്ത്. ഞായറാഴ്ച ഗ്രാന്‍ഡ് ഫിനാലെ നടക്കാനിരിക്കെയാണ്. ഇന്നലത്തെ എപ്പിസോഡില്‍ പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലുള്ള സര്‍പ്രൈസ് എലിമിനേഷന്‍ പ്രഖ്യാപിച്ചത്.
സാധാരണയായി മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന വീക്കെന്‍ഡ് എപ്പിസോഡുകളിലാണ് എലിമിനേഷന്‍ പ്രഖ്യാപിക്കാറുള്ളത്. അത്തരത്തില്‍ കഴിഞ്ഞ വീക്കെന്‍ഡ് എലിമിനേഷന്‍ അവസാനത്തേത് ആണെന്നും ഇനിയുള്ളവര്‍ ഫിനാലെ വരെയുണ്ടാകുമെന്നുമായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
ഇപ്പോള്‍ അരിസ്‌റ്റോ സുരേഷ്, സാബുമോന്‍ അബ്ദുസമദ്, പേളി മാണി, ശ്രീനിഷ്, ഷിയാസ് തുടങ്ങിയവരാണ് ഇപ്പോള്‍ മല്‍സരത്തിലുള്ളത്.
തൃശൂരില്‍ ജനിച്ച അദിതി കര്‍ണാടകയിലാണ് താമസമാക്കിയിട്ടുള്ളത്. കന്നഡ സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്കെത്തിയ താരം ബിഗ് ബോസിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്.