നൂറിന്‍ ഷെറിഫ് വിവാഹിതയാകുന്നു

നൂറിന്‍ ഷെറിഫ് വിവാഹിതയാകുന്നു

നടി നൂറിന്‍ ഷെറീഫിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറുമായുള്ള വിവാഹ നിശ്ചയം ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വെച്ചാണ് നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ഏറെക്കാലമായി സുഹൃത്തുക്കളായിരുന്ന നൂറിനും ഹഹിമും പ്രണയത്തിലേക്കും വിവാഹത്തിലേക്കും നീങ്ങുകയായിരുന്നു. 2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് കോട്ടയം സ്വദേശിയായ നൂറിന്‍ സിനിമയിലേക്കെത്തിയത്.

പിന്നീട് ഒരു അഡാര്‍ ലൗ, സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മധുരം എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തുകളില്‍ ഒരാളായ ഫഹിം ജൂണ്‍, മാലിക്, ഗാങ്‌സ് ഓഫ് 18, മധുരം എന്നീ ചിത്രങ്ങളില്‍ വേഷമിടുകയും ചെയ്തു.

Latest Starbytes