ഓണത്തിന് പത്ത് ദിവസങ്ങളിലായി 10 സിനിമകളുമായി ആക്ഷൻ പ്രൈം ഒ ടി ടി
ചിങ്ങം ഒന്നിന് ( ആഗസ്റ്റ് 17 ) ലോഞ്ച് ചെയ്യുന്ന ആക്ഷൻപ്രൈം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ ഓണം പ്രമാണിച്ച് ആഗസ്ത് 19 മുതൽ ആഗസ്ത് 30 വരെ എല്ലാ ദിവസങ്ങളിലും പുതുമയുള്ള സിനിമകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തും .
ലോകത്തിലെ ഏതു രാജ്യത്ത് നിന്നും ആൻഡ്രോയ്ഡ് ടിവി, ആപ്പിൾ ടിവി, സാംസങ്, എൽജി, റോക്കോ, ആമസോൺ ഫയർ, ആൻഡ്രോയ്ഡ് മൊബൈൽ, ഐ ഒ എസ് തുടങ്ങി എല്ലാ ഓൺലൈൻ സംവിധാനങ്ങളിലും ആക്ഷൻ ഒ ടി ടി ലഭ്യമാകും. ബ്ലോക്ക് ചെയ്ൻ ടെക്നോളജിയിൽ ലഭ്യമാകുന്ന ലോകത്തിലെ ആദ്യത്തെ
ഒ ടി ടി പ്ലാറ്റ്ഫോമാണ് ആക്ഷൻ പ്രൈം.
ചെറിയ സിനിമയെന്നോ വലിയ സിനിമയെന്നോ വ്യത്യാസമില്ലാതെ എല്ലാത്തരം സിനിമകളെയും, എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ചിത്രങ്ങളെയും നന്നായിസപ്പോർട്ട് ചെയ്യുക എന്നതാണ് ആക്ഷൻപ്രൈമിന്റെ താല്പര്യം. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്,തമിഴ്, കന്നഡ, തുടങ്ങി ഹോളിവുഡ് പടങ്ങൾ ഉൾപ്പെടെ ആക്ഷൻപ്രൈം ഒ ടി ടിയിൽ ലഭ്യമാകും.
സിനിമ നിർമാതാക്കൾക്ക് ഭീഷണിയായി നിലനിൽക്കുന്ന പൈറസി എന്ന വിപത്തിനെ പരമാവധി ഇല്ലാതാക്കാനും ആക്ഷൻ പ്രൈം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ സിനിമയുടെയും നിർമാതാക്കൾക്ക് അവരുടെ സിനിമയുടെ കാഴ്ചക്കാരുടെ എണ്ണം ആ ചിത്രത്തിന്റെ കമന്റുകൾ എല്ലാം നേരിട്ട് അറിയാനാകും എന്നതും ആക്ഷൻ പ്രൈമിന്റെ പ്രത്യേകതയാണ്.
ആക്ഷൻ പ്രൈം ഒ ടി ടി യിൽ സിനിമ, വെബ്‌സീരിസ് റിലീസ് ചെയ്യുവാൻ ബന്ധപെടേണ്ട നമ്പർ 9656744858 ആണ്. വാർത്താ പ്രചരണം. എം കെ ഷെജിൻ ആലപ്പുഴ
Action Prime OTT releasing 10 movies in the Onam season. The special schedule is starting from Aug 17th.