കണ്ണന്‍ താമരംകുളം സംവിധാനം ചെയ്ത് ജയറാമും പ്രകാശ്‌രാജും ഉണ്ണി മുകുന്ദനും അമല പോളും പ്രധാന വേഷങ്ങളില്‍ എത്തുന്ന അച്ചായന്‍സിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. കാണാച്ചിറക് തരൂ എന്ന പാട്ട് രചിച്ചത് കൈതപ്രമാണ്. രതീഷ് വേഗയുടേതാണ് സംഗീതം. നജിം അര്‍ഷാദ്, റിമി ടോമി എന്നിവര്‍ ചേര്‍ന്ന് പാടിയിരിക്കുന്നു. ജീപ്പില്‍ ചുറ്റിത്തിരിയുന്ന അച്ചായന്‍സ് സംഘത്തെയും ബുള്ളറ്റില്‍ ഫ്രീക്ക് ലുക്കില്‍ കറങ്ങുന്ന അമല പോളിനെയുമാണ് പാട്ടില്‍ കാണിക്കുന്നത്.