‘ഹേ സിനാമിക’യിലെ ‘അച്ചമില്ലെെ’ വിഡിയോ ഗാനം പുറത്തിറങ്ങി.

‘ഹേ സിനാമിക’യിലെ ‘അച്ചമില്ലെെ’ വിഡിയോ ഗാനം പുറത്തിറങ്ങി.

ദുൽഖർ സല്‍മാന്‍ (Dulquer Salmaan) അഭിനയിച്ച ഏറ്റവും പുതിയ തമിഴ് ചിത്രം ‘ഹേ സിനാമിക’യിലെ (Hey Sinamika) ഏറെ ശ്രദ്ധേയമായ ‘അച്ചമില്ലെെ’ ഗാനത്തിന്‍റെ വിഡിയോ പുറത്തിറങ്ങി. ബ്രിന്ദ മാസ്റ്റർ (Brinda Master) ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിനു സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ് (Govind Vasantha). ദുൽകർ സൽമാന്‍ പാടി അഭിനയിച്ചിരിക്കുന്ന ഗാനം നേരത്തേ തന്നെ ഹിറ്റായിരുന്നു. ശരാശരി പ്രതികരണം മാത്രമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടുന്നത്.

പ്രീത ജയരാമൻ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയതു. കാജല്‍ അഗര്‍വാളും (Kajal Agarwal) അദിതി റാവു ഹൈദരിയും (Aditi Rao Hydari) നായികമാരായ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരാണ്.

ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും വയാകോം മോഷൻ പിക്ചേഴ്സും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖറിന്റെ സ്വന്തം പ്രൊഡക്ഷൻ ബാനർ ആയ വേഫേറർ ഫിലിംസ് ആണ്.

Latest Other Language