ഷൂട്ടിംഗ് പുരോഗമിക്കുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കി. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന. ഷൂട്ടിംഗ് പൂര്‍ത്തിയാകും മുമ്പ് സാറ്റലൈറ്റ് വിറ്റുപോകുന്നത് മലയാളത്തില്‍ അപൂര്‍വമാണ്. റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടി ചിത്രം അങ്കിളിന്റെ സാറ്റലൈറ്റ് അവകാശവും വന്‍തുകയ്ക്ക് വിറ്റുപോയിരുന്നു.
എത്ര തുകയ്ക്കാണ് അബ്രഹാമിന്റെ സന്തതികളെ സൂര്യ സ്വന്തമാക്കിയിരിക്കുന്നത് എന്നത് വ്യക്തമല്ല. ഗുഡ് വില്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്.
Tags:abrahaminte santhathikalhaneef adenimammoottyshaji padoor