ബിഗ് ബി കുടുംബം പൂര്‍ണമായും കോവിഡ് 19 മുക്തമായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. അഭിഷേക് ബച്ചന്റെ പുതിയ പരിേേശാധന ഫലം നെഗറ്റിവായി. താരം ഉടന്‍ ആശുപത്രി വിടും. നേരത്തേ അമിതാഭ് ബച്ചനും ഐശ്വര്യ റായ് ബച്ചനും അഭിഷേകിന്റെയും ഐശ്വര്യയുടെ മകള്‍ ആരാധ്യയും കോവിഡ് മുക്തരായിരുന്നു. ജയാ ബച്ചന് കൊറോണ് ബാധ ഉണ്ടായിരുന്നില്ല. മുംബൈ നാനാവതി ആശുപത്രിയിലാണ് ബച്ചന്‍ കുടുംബം ചികിത്സയില്‍ കഴിഞ്ഞത്.
ആശുപത്രിയിലെ ഐസൊലേഷന്‍ വിഷമകരമായ അനുഭവമായിരുന്നു എന്ന് നേരത്തേ അമിതാഭ് ബച്ചന്‍ കുറിച്ചിരുന്നു. ബോളിവുഡ് സിനിമാ ലോകത്തെ ആകെ ആശങ്കയിലാക്കുന്നതായിരുന്നു ബിഗ് ബി കുടുംബത്തിന്റെ രോഗബാധ. ആദ്യം ഐശ്വര്യറായും ആരാധ്യയുമാണ് ആശുപത്രി വിട്ടത്. പിന്നീട് അമിതാഭ് ബച്ചന്റെ പരിശോധനാ ഫലം നെഗറ്റിവായി.
Abhishek Bachan’s tested negative for COVID19 in latest test. So Bachan family now fully recovered from COVID 19.