ശിക്കാരി ശംഭു നേടിയ വിജയത്തിനു ശേഷം സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കിനാവള്ളിയിലെ ‘ആരാരും കാണാതെ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. നിരവധി പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസ് നിര്‍മിക്കുന്ന ചിത്രത്തിന് ശ്യാം ശീതളും വിഷ്ണു രാമചന്ദ്രനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്.