മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ ആദ്യ വാരാന്ത്യം പിന്നിടുമ്പോഴുള്ള കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവരുകയാണ്. കേരളത്തില്‍ ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന മികച്ച പ്രകടനം ആദ്യ വാരാന്ത്യത്തില്‍ ഉണ്ടായെങ്കിലും വിദേശ വിപണയിലും ഇന്ത്യയിലെ മറ്റ് ലൊക്കേഷനുകളിലും ചിത്രം ദുര്‍ബലമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. കേരളത്തില്‍ നിന്ന് ആദ്യ മൂന്ന് ദിവസങ്ങളില്‍ 8.5-9 കോടി കളക്റ്റ് ചെയ്ത ചിത്രം മറ്റ് ഇന്ത്യന്‍ വിപണികളില്‍ നിന്ന് ഒന്നരക്കോടിക്ക് താഴെയാണ് ആദ്യ വാരാന്ത്യത്തില്‍ നേടിയിട്ടുള്ളത്.
ആരാധകരില്‍ വലിയൊരു വിഭാഗത്തെ ചിത്രം തൃപ്തിപ്പെടുത്തുന്നുണ്ടെങ്കിലും മറ്റു പ്രേക്ഷകരില്‍ നിന്ന് ശരാശരി പ്രതികരണങ്ങളും നെഗറ്റിവ് പ്രതികരണങ്ങളുമാണ് വരുന്നത്. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പൊതുവില്‍ മിക്കവിപണികളിലും താഴ്ന്ന നിലയിലാണ് ആദ്യ ദിനത്തില്‍ തന്നെ പ്രകടമായത്. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ഈ മാസ് എന്‍റര്‍ടെയ്നറില്‍ മോഹന്‍ലാലിന്‍റെ മുന്‍ ചിത്രങ്ങളുടെ റഫറന്‍സുകളും താര പരിവേഷവും ഉപയോഗിച്ചുള്ള രംഗങ്ങള്‍ ഏറെയുണ്ട്. പല രംഗങ്ങളിലും സ്‍പൂഫ് സ്വഭാവവും ചിത്രം സ്വീകരിക്കുന്നു.
ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രാമചന്ദ്ര രാജുവാണ് വില്ലനായി എത്തുന്നത്. അരോമ മോഹന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജോമോന്‍ ടി ജോണ്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കും. രാഹുല്‍ രാജിന്‍റെതാണ് സംഗീതം. എ.ആര്‍ റഹ്മാന്‍ ഈ ചിത്രത്തില്‍ റഹ്മാനായി തന്നെ എത്തുന്നുണ്ട് എന്നതും സവിശേഷതയാണ്.
Mohanlal starrer ‘Neyyatinkara Gopante AAraattu’ aka ‘Aaraattu’ got an average collection on its first weekend. Weekdays are crucial for this B Unnikrishnan directorial.