‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ ഇന്നു മുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ ഇന്നു മുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

ആന്‍റണി വര്‍ഗീസും (Antony Varghese) ബാലു വര്‍ഗീസും (Balu Varghese) മുഖ്യ വേഷങ്ങളിലെത്തുന്ന ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’(Aanapparambile world cup) ഇന്ന് റിലീസ് ചെയ്യുകയാണ്. നവാഗതനായ നിഖില്‍ പ്രേംരാജ് (Nikhil Premraj) തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മലബാറിലെ ഫുട്‌ബോള്‍ ആവേശത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു യുവാവും ഒരു കുട്ടിയും തമ്മിലുള്ള സൌഹൃദത്തിന്‍റെ കഥ പറയുകയാണ്. ചിത്രത്തിന്‍റെ തിയറ്റര്‍ ലിസ്റ്റ് കാണാം.

അച്ചാപ്പു മൂവി മാജിക്, മാസ് മീഡിയ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സ്റ്റാന്‍ലി സി.എസ്, ഫൈസല്‍ ലത്തീഫ് എന്നിവരാണ് നിര്‍മാണം. സൈജു കുറുപ്പ്, , ലുക്മാന്‍, ഐ.എം. വിജയന്‍, ദിനേശ് മോഹന്‍, അര്‍ച്ചനാ വാസുദേവ്, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. ഫെയ്‌സ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള.

Film scan Latest