ഷാഫി സംവിധാനം ചെയ്ത് ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ആനന്ദം പരമാനന്ദം’ ഇന്ന് പുറത്തിറങ്ങുകയാണ്. അനഘ നാരായണനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എം. സിന്ധുരാജ് രചന നിര്‍വഹിച്ച ചിത്രം നിര്‍മിച്ചത് സപ്ത തരംഗ് ക്രിയേഷൻസാണ്. അജു വര്‍ഗീസ്, ബൈജു സന്തോഷ്, സാദിഖ്, സിനോയ് വര്‍ഗീസ്, ഒ പി ഉണ്ണികൃഷ്ണന്‍, നിഷ സാരംഗ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. തിയറ്റര്‍ ലിസ്റ്റ് കാണാം.
മനോജ് പിള്ളയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് സാജന്‍. മനു മഞ്ജിതിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം നല്‍കിയിരിക്കുന്നു. അര്‍ക്കന്‍ എസ് കര്‍മ്മ ആര്‍ട്ട് ഡിസൈനിംഗ്. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഡിക്സന്‍ പൊടുത്താസ്, മേക്കപ്പ് പട്ടണം റഷീദ്, ഗായകര്‍ വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, കോസ്റ്റ്യൂംസ് സമീറ സനീഷ്, ടൈറ്റില്‍ ഡിസൈന്‍ ടെന്‍പോയിന്റ്, ഡിസൈന്‍ പ്രമേഷ് പ്രഭാകര്‍, സ്റ്റില്‍സ് ഹരി തിരുമല, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അനൂപ് സുന്ദരൻ, പിആര്‍ഒ മഞ്ജു ഗോപിനാഥ്
‘ആനന്ദം പരമാനന്ദം’ തിയറ്റര്‍ ലിസ്റ്റ് കാണാം