സുരേഷ്‌ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായ ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടുമെത്തുകയാണ്. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന പേരില്‍ തന്നെ ഒരുങ്ങുന്ന ചിത്രത്തിന് രണ്‍ജി പണിക്കര്‍ തന്നെ തിരക്കഥ ഒരുക്കുമ്പോള്‍ സംവിധാനം ഏറ്റെടുത്തിരിക്കുന്നത് നിതിന്‍ രണ്‍ജി പണിക്കരാണ്.
മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ചില കാര്യങ്ങളില്‍ അന്തിമ തീരുമാനമാകാനുണ്ടെന്നും നിതിന്‍ പറയുന്നു. കസബയ്ക്കു ശേഷം നിതിന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാകും ഇത്. രണ്‍ജിപണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മാണം. ലേലം സംവിധാനം ചെയ്തത് ജോഷിയാണ്.
Tags:aanakkattil chackochilelam2nithin ranji panikkarranji panikkarsuresh gopi