‘ആടുജീവിതം’ ലക്ഷ്യം വെക്കുന്നത് ഒക്റ്റോബര്‍ റിലീസ്

‘ആടുജീവിതം’ ലക്ഷ്യം വെക്കുന്നത് ഒക്റ്റോബര്‍ റിലീസ്

ബ്ലെസി (Blessy) സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ആടുജീവിത’ത്തിന്‍റെ (Aadujeevitham) പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. അണിയറ പ്രവര്‍ത്തകരില്‍ നിന്നുള്ള ഏറ്റവും പുതിയ വിവര പ്രകാരം ചിത്രം ഒക്റ്റോബര്‍ 20ന് പൂജ റിലീസായി എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ബെന്യാമിന്റെ വിഖ്യാത നോവലിനെ ആസ്പദമാക്കിയുള്ള ചിത്രം പ്രഖ്യാപനം കഴിഞ്ഞ് 14 വർഷത്തിനുശേഷമാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. അള്‍ജീരിയയിലും ജോര്‍ദാനിലുമായി വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന് ഇന്ത്യയിൽ ഏതാനും ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ഉണ്ടായിരുന്നത്. പോസ്റ്റ് പ്രൊഡക്ഷന് വലിയ പ്രാധാന്യമുള്ള ചിത്രം മാജിക് ഫ്രെയിംസാണ് തിയറ്ററുകളിലെത്തിക്കുന്നത്.

എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ആടുജീവിതത്തിന്‍റെ ജോർദാൻ ലൊക്കേഷനിൽ റഹ്മാൻ സന്ദർശനം നടത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.ചിത്രത്തിൻറെ വിവിധ ഷെഡ്യൂളുകൾക്കായി പൃഥ്വിരാജ് നടത്തിയ മേക്കോവറുകളും ഏറെ ശ്രദ്ധ നേടി. കെ.യു മോഹനന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Latest