ബ്ലോക്ക് ബസ്റ്ററായി മാറിയ ആട് 2ന്റെ തുടര്‍ച്ചയുമായി ഷാജിപ്പാപ്പനും കൂട്ടരും ഒരിക്കല്‍ കൂടി എത്തുന്നു. ആട് 1 റിലീസ് ചെയ്ത ദിവസമായ ഇന്ന് ആട് 3ന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയാണെന്ന് നിര്‍മാതാവ് വിജയ് ബാബു അറിയിച്ചു. ആട് 3 പരിഗണനയിലുണ്ടെന്ന് നേരത്തേ അറിയിച്ചിരുന്നു. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ആടിന്റെ മൂന്നാം ഭാഗം എത്തുന്നത് ആലോചിക്കുന്നതായി ആട്2ന്റെ സക്‌സസ് സെലിബ്രേഷനില്‍ തന്നെ പറഞ്ഞിട്ടുണ്ട്.
ഫ്രൈഡേ ഫിലിം ഹൗസും മിഥുന്‍ മാനുവല്‍ തോമസും ഒരുക്കുന്ന മമ്മൂട്ടി ചിത്രം കോട്ടയം കുഞ്ഞച്ചന്‍ 2ന് ശേഷമായിരിക്കും ആട് 3യുടെ ജോലികള്‍ ആരംഭിക്കുക. ത്രീഡിയിലാണ് ചിത്രം ഒരുക്കുക എന്നും ഇടയ്ക്ക് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആദ്യ ഭാഗം ‘ആട്- ഒരു ഭീകരജീവിയാണ്’ തിയറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് ശ്രദ്ധ നേടിയിരുന്നു. രണ്ടാം ഭാഗം ആട് 2 മികച്ച വിജയം നേടി.