New Updates

എ ഫോര്‍ ആപ്പിള്‍ പുരോഗമിക്കുന്നു

നവാഗതരായ മധു. എസ്. കുമാര്‍ സംവിധാനം ചെയ്യുന്ന ‘ എ ഫോര്‍ ആപ്പിള്‍’ ഷൂട്ടിംഗ് പുരോഗമിക്കുന്നു. സ്വര്‍ണ്ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരംകുളം നിര്‍മിക്കുന്ന ഈ ചിത്രത്തില്‍
ഭ്രമരം, പളുങ്ക് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ടോണി സിജിമോന്‍, പുതുമുഖം സാജന്‍ എസ്.എസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. പുതുമുഖം ജാന്‍വി ബൈജുവാണ് നായിക.
ഷീല ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നെടുമുടി വേണു, ദേവന്‍, കൃഷ്ണകുമാര്‍, സലിംകുമാര്‍, സാജന്‍സൂര്യ, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Previous : ആനക്കള്ളനിലെ ബിജു മേനോന്‍ ഗാനത്തിന്റെ മേക്കിംഗ് വിഡിയോ

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *