ദിലീപിന്റെ 2017ലെ ആദ്യത്തെ റിലീസായ ജോര്‍ജ്ജേട്ടന്‍സ് പൂരം ആദ്യ രണ്ടു ദിവസത്തെ തരക്കേടില്ലാത്ത കളക്ഷനു ശേഷം പ്രവൃത്തി ദിവസങ്ങള്‍ എത്തിയതോടെ കളക്ഷനില്‍ വലിയ ഇടിവ് നേരിടുന്നതായി റിപ്പോര്‍ട്ട്. ആദ്യ ദിനത്തില്‍ 1.82 കോടി സ്വന്തമാക്കാനായ ചിത്രം രണ്ടാം ദിനത്തില്‍ നേടിയത് 1.44 കോടി രൂപയാണ്. മൂന്നും നാലും ദിനങ്ങളിലായി 1.17 കോടി രൂപ നേടാന്‍ മാത്രമാണ് ചിത്രത്തിന് സാധിച്ചിട്ടുള്ളത്. അവധിക്കാലമാണ് എന്നതു കൂടി പരിഗണിക്കുമ്പോള്‍ ഒരു ദിലീപ് ചിത്രം അടുത്ത കാലത്ത് നടത്തുന്ന ഏറ്റവും മോശം പ്രകടനമാണ് കെ ബിജു സംവിധാനം ചെയ്ത ചിത്രം കാഴ്ചവെക്കുന്നത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക.