ഇന്ന് കേരള ബോക്‌സ് ഓഫിസില്‍ റിലീസ് ചെയ്യുന്നത് 4 ചിത്രങ്ങള്‍. മൂന്ന് മലയാള ചിത്രങ്ങള്‍ക്കൊപ്പം വിജയ് സേതുപതി നായകനാകുന്ന തമിഴ് ചിത്രം ജുംഗയും ഉള്‍പ്പെടുന്നു. ഗോകുലാണ് ചിത്രം സംവിധാനം ചെയുന്നത്. സിദ്ധാര്‍ത്ഥ് വിപിനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വിജയ് സേതുപതി പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ സൈലേഷ, മഡോണ സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ലോകത്തിലെ തന്നെ ആദ്യ ഫാമിലി ഡോണ്‍ ഫിലിം വിശേഷണത്തോടെയാണ് ജുംഗ എത്തുന്നത്.
മായാനദി എന്ന സൂപ്പര്‍ഹിറ്റിനു ശേഷം എത്തുന്ന ടോവിനോയുടെ മലയാള ചിത്രമാണ് മറഡോണ. ആഷിക് അബു, ദിലീഷ് പോത്തന്‍ , സമീര്‍ താഹിര്‍ എന്നിവരുടെ സഹസംവിധായകനായിരുന്ന വിഷ്ണു നാരായന്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് മറഡോണ. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
അനൂപ് മേനോന്‍ ഒരിടവേളയ്ക്കു ശേഷം തിരക്കഥ ഒരുക്കുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. സൂരജ് തോമസിന്റെ സംവിധാനത്തില്‍ ഒരു പ്രണയകഥയായാണ് ചിത്രമൊരുങ്ങിയത് എന്നാണ് സൂചന. അനൂപ് മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മിയയും പുതുമുഖം ഹന്നയുമാണ് നായികമാരാകുന്നത്. എം ജയചന്ദ്രന്റേതാണ് സംഗീതം.
മലയാളികളുടെ പ്രിയ കുടുംബ സംവിധായകന്‍ ബാലചന്ദ്ര മേനോന്‍ ഇത്തവണ ഒരല്‍പ്പം സസ്‌പെന്‍സുമായാണ് എത്തുന്നത്. അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘എന്നാലും ശരത്?’ല്‍ പുതുമുഖം ചാര്‍ലിയാണ് നായകനാകുന്നത്. പ്രധാന വേഷത്തില്‍ ബാലചന്ദ്ര മേനോനുമുണ്ട്. കാംപസ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
Tags:ennalum sarath?ente mezhuthiri athazhangalJungaMaradona