ത്രില്ലര്‍ ചിത്രം ‘ട്വന്‍റി വണ്‍ ഗ്രാം’സിന്‍റെ ട്രെയിലര്‍ കാണാം

ത്രില്ലര്‍ ചിത്രം ‘ട്വന്‍റി വണ്‍ ഗ്രാം’സിന്‍റെ ട്രെയിലര്‍ കാണാം

നവാഗതനായ ബിബിന്‍ കൃഷ്ണ (Bibin Krishna) രചനയും സംവിധാനവും നിര്‍വഹിച്ച് അനൂപ് മേനോന്‍ (Anoop Menon) മുഖ്യ വേഷത്തില്‍ എത്തുന്ന ‘ട്വന്‍റി വണ്‍ ഗ്രാം’സിന്‍റെ (21 Grams) പുറത്തിറങ്ങി. ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സാണ് നിര്‍മാണം. പൊലീസ് വേഷത്തില്‍ അനൂപ് മേനോന്‍ എത്തുന്ന ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിട്ടുള്ളത്.

ലിയോണ ലിഷോയ്, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ദീപക് ദേവിന്‍റേതാണ് സംഗീതം.

Latest Trailer Video