‘2018’ ഞെട്ടിക്കുന്ന ഓര്‍മകള്‍ ഉണർത്തി ആദ്യ ടീസര്‍

‘2018’ ഞെട്ടിക്കുന്ന ഓര്‍മകള്‍ ഉണർത്തി ആദ്യ ടീസര്‍

കേരളത്തെ പിടിച്ചുലയ്ക്കുകയും കേരളത്തിന്‍റെ അതിജീവന ശേഷി ലോകത്തിന് വെളിപ്പെടുത്തുകയും ചെയ്ത 2018 പ്രളയ കാലത്തിന്‍റെ അനുഭവങ്ങളെ ആധാരമാക്കി ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്ത ‘2018-എവരി വണ്‍ ഈസ് എ ഹീറോ’യുടെ ആദ്യ ടീസർ പുറത്തിറങ്ങി. നിരവധി താരങ്ങള്‍ ഒന്നിച്ചണി നിരക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. വേണു കുന്നപ്പിള്ളി, സി.കെ പദ്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ടൊവീനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കലൈയരശൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവര്‍ ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നു. ഒട്ടേറേ പ്രതിസന്ധികള്‍ക്കും പരിശ്രമങ്ങള്‍ക്കും ശേഷമാണ് ചിത്രം പൂര്‍ത്തീകരിക്കാനായത് എന്ന് ജൂഡ് വ്യക്തമാക്കുന്നു.

Latest Trailer Video