‘2018’ ഒടിടി റിലീസ് പ്രഖ്യാപിച്ചു; ജൂണ്‍ 7 മുതല്‍ സോണി ലിവില്‍

‘2018’ ഒടിടി റിലീസ് പ്രഖ്യാപിച്ചു; ജൂണ്‍ 7 മുതല്‍ സോണി ലിവില്‍

മലയാള സിനിമയിലെ ആദ്യ 150 കോടി ചിത്രമായി ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ‘2018’ന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ 7ന് സോണി ലിവ് പ്ലാറ്റ്‍ഫോമില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം ആരംഭിക്കും. ഇപ്പോഴും പ്രവൃത്തി ദിനങ്ങളില്‍ ഉള്‍പ്പടെ വലിയ തിരക്ക് അനുഭവപ്പെടുന്ന ചിത്രം മലയാളത്തില്‍ നിന്ന് ആദ്യ 200 കോടി ചിത്രവുമാകാനുള്ള സാധ്യത നിലനില്‍ക്കെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളത്തെ പിടിച്ചുലയ്ക്കുകയും കേരളത്തിന്‍റെ അതിജീവന ശേഷി ലോകത്തിന് വെളിപ്പെടുത്തുകയും ചെയ്ത 2018 പ്രളയ കാലത്തിന്‍റെ അനുഭവങ്ങളെ ആധാരമാക്കി ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്ത ചിത്രം 11ദിവസം കൊണ്ട് 100 കോടി കളക്ഷനില്‍ എത്തിയിരുന്നു

വേണു കുന്നപ്പിള്ളി, സി.കെ പദ്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ടൊവീനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കലൈയരശൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവര്‍ ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നു. ഒട്ടേറേ പ്രതിസന്ധികള്‍ക്കും പരിശ്രമങ്ങള്‍ക്കും ശേഷമാണ് ചിത്രം പൂര്‍ത്തീകരിക്കാനായത്.

Latest OTT