50 കോടി ക്ലബ്ബിൽ 2018

50 കോടി ക്ലബ്ബിൽ 2018

കേരളത്തെ പിടിച്ചുലയ്ക്കുകയും കേരളത്തിന്‍റെ അതിജീവന ശേഷി ലോകത്തിന് വെളിപ്പെടുത്തുകയും ചെയ്ത 2018 പ്രളയ കാലത്തിന്‍റെ അനുഭവങ്ങളെ ആധാരമാക്കി ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്ത ‘2018-എവരി വണ്‍ ഈസ് എ ഹീറോ’ ആഗോള കളക്ഷനിൽ 50 കോടി രൂപ പിന്നിട്ടു . കേരളത്തിലെ മാത്രം കളക്ഷന്‍ ഇന്നത്തോട് കൂടി 20 കോടി പിന്നിടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

വേണു കുന്നപ്പിള്ളി, സി.കെ പദ്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ടൊവീനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കലൈയരശൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവര്‍ ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നു. ഒട്ടേറേ പ്രതിസന്ധികള്‍ക്കും പരിശ്രമങ്ങള്‍ക്കും ശേഷമാണ് ചിത്രം പൂര്‍ത്തീകരിക്കാനായത്.

Film scan Latest