മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡേര്‍സില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ അതിലൊരു കഥാപാത്രത്തിന് രണ്ട് ഗെറ്റപ്പ് ഉണ്ടാകുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. മേജര്‍ സഹദേവന്‍ എന്ന കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടങ്ങളാണ് ചിത്രത്തിലുള്ളത്. റിട്ടയര്‍ ചെയ്ത് മെഡലുകള്‍ കുത്തിയ കോട്ടുമായി നില്‍ക്കുന്ന മേജര്‍ സഹദേവനെ ഉള്‍ക്കൊള്ളുന്ന പോസ്റ്റര്‍ മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
Tags:1971 beyond bordersmajor ravimohanlal