″മേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേര്‍സ് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കേരളത്തിനു പുറത്ത് ഏറ്റവുമധികം സ്‌ക്രീനുകളില്‍ എത്തുന്ന മലയാള ചിത്രമായിരിക്കും 1971 ബിയോണ്ട് ബോര്‍ഡേര്‍സ്. കേരളത്തിനു പുറത്തെ തിയറ്ററുകളില്‍ ഇംഗ്ലീഷ് സബ് ടൈറ്റിലോടു കൂടിയായിരിക്കും ചിത്രത്തിന്റെ പ്രദര്‍ശനം. മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദര്‍ ആദ്യദിനത്തില്‍ ഇട്ട കളക്ഷന്‍ റെക്കോഡ് മോഹന്‍ലാല്‍ ചിത്രത്തിന് മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് മോഹന്‍ലാല്‍ ആരാധകര്‍. കേരളത്തില്‍ 202 സ്‌ക്രീനുകളില്‍ പ്രദരര്‍ശനത്തിനെത്തിയ ദി ഗ്രേറ്റ് ഫാദറിന് റിലീസ് ദിവസം 45ഓളം സ്‌പെഷ്യല്‍ ഷോകളും 109 ഫാന്‍സ് ഷോയും ഉണ്ടായിരുന്നതായാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്. 950നു മുകളില്‍ ഷോകളാണ് ആദ്യ ദിനത്തില്‍ ഗ്രേറ്റ്ഫാദര്‍ കളിച്ചത്. 4.31 കോടിയുടെ കളക്ഷനും നേടി.
1971 ബിയോണ്ട് ബോര്‍ഡേര്‍സ് 75ല്‍ അധികം ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് ആരാധകരില്‍ നിന്ന് വ്യക്തമാകുന്നത്. ആയിരത്തിലധികം ഷോകള്‍ 1971ന് നേടാനാകുമെന്നും ഗ്രേറ്റ്ഫാദറിന്റെ ആദ്യ ദിന റെക്കോഡ് ഒരാഴ്ച കൊണ്ടു തന്നെ ലാലേട്ടന്‍ പഴങ്കഥയാക്കുമെന്നും ലാല്‍ ആരാധകര്‍ പറയുന്നു. ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെയാണ്…
ജിതിൻ is feeling മനസ്സ് നിറഞ്ഞു.
Just now · Trichur ·
നന്ദി മേജർ രവിസർ,
ഞങ്ങൾക്കായി ഇതുപോലൊരു മികച്ച ചിത്രം സമ്മാനിച്ചതിന്…
എടുത്തുപറയേണ്ട പേരുകൾ
ഗോപി സുന്ദർ
സുജിത് വാസുദേവ്