19(1)(എ)-യുടെ ടീസര്‍ പുറത്തിറങ്ങി

19(1)(എ)-യുടെ ടീസര്‍ പുറത്തിറങ്ങി

തമിഴിലെ ശ്രദ്ധേയനായ താരം വിജയ് സേതുപതി (Vijay Sethupathi) നായകാനായെത്തുന്ന ആദ്യ മലയാള ചിത്രം 19(1)(എ)-യുടെ ടീസര്‍ പുറത്തിറങ്ങി. ഇന്ദു വി.എസ് സംവിധാനം ചെയ്ത് എത്തുന്ന ചിത്രത്തില്‍ നിത്യാ മേനോനാണ് മറ്റൊരു മുഖ്യ വേഷത്തില്‍ എത്തുന്നത്. ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.


നേരത്തേ ജയറാം നായകനായ മര്‍ക്കോണി മത്തായി എന്ന മലയാള ചിത്രത്തില്‍ വിജയ് സേതുപതി അതിഥി വേഷത്തില്‍ എത്തിയിരുന്നു. സംവിധായകയായ ഇന്ദു വി.എസ് തന്നെ രചന നിര്‍വഹിച്ചിരിക്കുന്നു. ആന്‍റോ ജോസഫ് നി‍ര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനേഷ് മാധവ് ഛായാഗ്രഹണവും വിജയ് ശങ്കര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Latest Trailer Video