ക്ലൗഡ് 9 സിനിമാസിന്‍റെ ബാനറിൽ ട്രൈപ്പൽ ഇന്റർനാഷണൽ നിർമ്മിക്കുന്ന 14 ഫെബ്രുവരി യുടെ സ്വിച്ച് ഓൺ കർമ്മം നടന്നു. അജിത് കുമാർ എം പാലക്കാട് പ്രോജക്ട് ഹെഡ് ആകുന്ന ചിത്രം, വിജയ് ചമ്പത്താണ് കഥ എഴുതി സംവിധാനം ചെയ്യുന്നത്.പാലക്കാട് ചിറ്റൂർ പരിസരപ്രദേശങ്ങളിൽ ഷൂട്ടിംഗ് ആരംഭിച്ചു. ഹരിത്ത് (ഒടിയൻ ഫെയിം )മേഘനാഥൻ,, നന്ദു,നാരായണൻകുട്ടി, ജയരാജ് വാര്യർ, ശ്രീജിത്ത് വർമ്മ, മിഥുൻ, ചാരു കേഷ്,റോഷൻ, രാകേന്ദ്, ബദ്രിലാൽ, ഷെജിൻ,അമല,ആരതി നായർ, അപൂർവ്വ,,ഐശ്വര്യ, രജനി മുരളി, പ്രിയരാജിവ് തുടങ്ങിയവർ അഭിനയിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ലിയോൺ സൈമൺ,രാജീവ് നായർ പല്ലശ്ശന, രാജേഷ് ആർ, ശശികുമാർ നായർ, ശ്രീകുമാർ ബാലകൃഷ്ണൻ, രാജീവൻ നെന്മാറ.രാഹുൽ സി വിമല ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അനിൽ പരമേശ്വരനാണ്. എഡിറ്റിംഗ് ജോമോൻ സിറിയക് നിർവഹിക്കുന്നു.ചീഫ് അസോസിയറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ. ഗാനരചന ലിയോൺ സൈമൺ, രാജീവ് നായർ പല്ലശ്ശന,ശ്രീകുമാർ ബാലകൃഷ്ണൻ എന്നിവരാണ്. ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് സംവിധായകൻ വിജയ് ചമ്പത്ത് ആണ്.പ്രൊഡക്ഷൻ ഡിസൈനർ എൽപി സതീഷ്. പ്രൊഡക്ഷൻ കൺട്രോളർ ശ്യാം സരസ്.ആർട്ട് ഡയറക്ടർ മുരളി ബേപ്പൂർ.കോസ്റ്റുംസ് ദേവൻ കുമാരപുരം. മേക്കപ്പ് ഷനീജ് ശില്പം. പോസ്റ്റർ ഡിസൈൻ മനോജ് ഡിസൈൻസ്.സ്റ്റിൽസ് ശ്രീജിത്ത് ചെത്തിപ്പാടി. പി.ആർ.ഒ എം കെ ഷെജിൻ.