ജീവിത പങ്കാളി കൂടിയായ വിഘ്‌നേശ് ശിവ നിര്‍മിക്കുന്ന ചിത്രത്തിലാണ് ഇപ്പോള്‍ നയന്‍താര. നെട്രിക്കണ്ണ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സ്വന്തം ബാനറില്‍ വിഘ്‌നേശ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റൗവാണ്. ഇപ്പോള്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
The first look of #Netrikann looks
#Nayanthara #NetrikaanFirstLook @VigneshShivN @DoneChannel1 @Milind_Rau pic.twitter.com/QTuhRGtQHo
— sridevi sreedhar (@sridevisreedhar) October 22, 2020
അവള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മിലിന്ദ് ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് നയന്‍സിനായി ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ഒരു മുന്‍ രജനികാന്ത് ചിത്രത്തിന്റെ പേരാണ് നെട്രിക്കണ്ണ്. ഈ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ നിന്ന് അനുമതി വാങ്ങിയാണ് പുതിയ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. പ്രമേയത്തിന് അനുയോജ്യമായ പേരാണെന്നും ആദ്യ ടീസര്‍ വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത് മനസിലാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
Nayanthara’s next in Kollywood titled as Netrikann. Aval fame Milind Rau helming the movie. Nayanthara’s beau, director Vignesh Shivan bankrolling the project. Here is the first look.