ദിലീപ് ആരാധകനായ ഒരു യുവാവിന്റെ കഥ പറയുന്ന ഷിബു എന്ന ചിത്രം ഉടന്‍ തിയറ്ററുകളിലെത്തുകയാണ്. 90കളിലെ ദിലീപ് ചിത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ ആരാധകനാകുകയും പ്ലസ്ടു കഴിഞ്ഞ് ദിലീപ് ചിത്രം സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഷിബുവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കാര്‍ത്തിക് രാമകൃഷ്ണന്‍ എന്ന പുതുമുഖമാണ് ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്.
അര്‍ജുന്‍, ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കഥ ഒരുക്കിയിട്ടുള്ളത് പ്രണീഷ് വിജയനാണ്. സംഗീതം സച്ചിന്‍ വാര്യര്‍. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ കാണാം